രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് ഇസ്രായേലിലേക്ക്
ന്യൂഡൽഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രായേലിലേക്ക് തിരിക്കും.ഒമ്ബത് വർഷങ്ങള്‍ക്ക് ശേഷമാണ് മോദി ഇസ്രായേല്‍ സന്ദർശിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം. ഇന്ന് രാത്രി എട്ടു മണിക്ക് ഇസ്രായേല്‍ പാർലമെന്റായ 'നെസെറ്റില്‍' (Knesset) പ്രധാനമന്ത്രി പ്രഭാഷണം നടത്തും.ഇസ്രായേല്‍ സന്ദർശിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് മോദി.
tRootC1469263">സൈനിക, വ്യാപാര മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും നാളെ ഒപ്പുവെക്കും. പ്രത്യേക ഫലസ്തീൻ രാഷ്ട്രം എന്ന നിലപാട് ചർച്ചകളില്‍ ആവർത്തിക്കുമെന്ന് സർക്കാർ വൃത്തങ്ങള്‍ പറഞ്ഞു. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെർസോഗുമായും മോദി കൂടിക്കാഴ്ച നടത്തും. സുരക്ഷാ സഹകരണം ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ഇരുരാജ്യങ്ങളും ധാരണാപത്രങ്ങള്‍ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവില്‍ വലിയ പ്രതിരോധ കരാറുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നൂതന പ്രതിരോധ സാങ്കേതികവിദ്യകള്‍ ഇന്ത്യയുമായി പങ്കുവെക്കാൻ ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ട്. 2025 മെയ് മാസത്തില്‍ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തില്‍ ഇസ്രായേല്‍ നിർമിത മിസൈലുകളും ഡ്രോണുകളും ഇന്ത്യ ഉപയോഗിച്ചിരുന്നു. ഇവയുടെ സ്റ്റോക്ക് പുതുക്കുന്നതിനായുള്ള നടപടികളും ചർച്ചയാകും.
.jpg)


