പ്രധാനമന്ത്രിയുടെ സന്ദർശനം ; ബുധനാഴ്ച കൊച്ചി നഗരത്തിൽ ഗതാഗതനിയന്ത്രണം
Mar 10, 2026, 19:20 IST
കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു ബുധനാഴ്ച നഗരത്തിൽ ഗതാഗതനിയന്ത്രണം. ഉച്ചയ്ക്കു 12 മുതൽ 12.30 വരെ നേവൽ ബേസിൽനിന്നു മറൈൻഡ്രൈവിലേക്കും 12.50 മുതൽ 1.20 വരെ മറൈൻഡ്രൈവിൽ നിന്നു കലൂർ രാജ്യാന്തര സ്റ്റേഡിയം വരെയും 3.05 മുതൽ 3.30 വരെ കലൂരിൽനിന്ന് എംജി റോഡ് വഴി നേവൽ ബേസ് ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. ഭാരവാഹനങ്ങൾ ഇന്നു രാത്രി 10 മുതൽ വിവിഐപി സന്ദർശനം കഴിയുന്നതു വരെ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
.jpg)

