പ്രധാനമന്ത്രി അബുദാബിയിലെത്തി; യുഎഇയിൽ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരണം
അബുദാബി: വിദേശ പര്യടനത്തിന്റെ ആദ്യ ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം നിർണ്ണായക ചർച്ചകൾ നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെക്കുറിച്ചും ആഗോളതലത്തിൽ അത് ചെലുത്തുന്ന ആഘാതത്തെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി യുഎഇ പ്രസിഡന്റിനെ അറിയിച്ചു. മേഖലയിൽ സമാധാനം തിരിച്ചുകൊണ്ടുവരുന്നതിനായി സാധ്യമായ എല്ലാ പിന്തുണയും നൽകാൻ ഇന്ത്യ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ പ്രകോപനപരമായ സാഹചര്യത്തിൽ യുഎഇ പുലർത്തുന്ന സംയമനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
അത്യപൂർവ്വമായ നയതന്ത്ര ബഹുമതിയാണ് യുഎഇ പ്രധാനമന്ത്രിക്ക് നൽകിയത്. അദ്ദേഹത്തിന്റെ വിമാനം യുഎഇ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ തന്നെ വ്യോമസേനയുടെ അത്യാധുനിക എഫ്-16 യുദ്ധവിമാനങ്ങൾ അകമ്പടിയായി വിമാനത്തിന് ഇരുവശത്തും നിരന്നു. വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണവും സൈനിക ഗാർഡ് ഓഫ് ഓണറും നൽകി
.jpg)

