മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നീട്ടും

manipur
manipur

രാഷ്ട്രപതി ഭരണം നീട്ടുന്നതില്‍ മണിപ്പൂര്‍ ബിജെപിയില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന.

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നീട്ടും. ആറ് മാസത്തേക്ക് കൂടി നീട്ടാനാണ് തീരുമാനം. ഓഗസ്റ്റ് 13 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിക്കും. രാഷ്ട്രപതി ഭരണം നീട്ടുന്നതില്‍ മണിപ്പൂര്‍ ബിജെപിയില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന.

tRootC1469263">

വംശീയ കലാപം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതോടെ മണിപ്പുരില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവച്ചതിന് പിന്നാലെയാണ് മണിപ്പുരില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്.

Tags