അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളില്‍ തയാറെടുപ്പുകള്‍ തുടങ്ങി ബിജെപി

BJP faces severe criticism for giving seats to allies

2027 നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള ലക്ഷ്യം പങ്കുവച്ച് ബി ജെ പി ദേശീയ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്

കേരളമടക്കം 4 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ 2027 ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടന്നതായി ബി ജെ പി. പശ്ചിമ ബംഗാളില്‍ അവസാന ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് 2027 നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള ലക്ഷ്യം പങ്കുവച്ച് ബി ജെ പി ദേശീയ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. 

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളില്‍ തയാറെടുപ്പുകള്‍ സജീവമാക്കിയതായി ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ അറിയിച്ചു. ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിക്കും മുന്‍പേ അടുത്ത പോരാട്ടത്തിനായുള്ള ഗ്രൗണ്ട് വര്‍ക്കുകള്‍ തുടങ്ങിയെന്നാണ് നിതിന്‍ നവീന്‍ വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മാര്‍ഗനിര്‍ദേശപ്രകാരമാണ് ഈ നീക്കങ്ങളെന്നും ദേശീയ അധ്യക്ഷന്‍ വിവരിച്ചു. മറ്റ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് എത്തുമ്പോള്‍ മാത്രം തന്ത്രങ്ങള്‍ മെനയുമ്പോള്‍, ബി ജെ പി എപ്പോഴും സജീവ കര്‍മ്മപഥത്തിലാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലും ഗുജറാത്തിലും ഇതിനോടകം തന്നെ നിതിന്‍ നവീന്‍ സന്ദര്‍ശനം നടത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായും നേതാക്കളുമായും അടച്ചിട്ട മുറിയില്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. അടുത്ത ആഴ്ച അദ്ദേഹം ഉത്തരാഖണ്ഡ് സന്ദര്‍ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Tags