ഗർഭിണിയെ കൊലപ്പെടുത്തിയത് പെട്ടെന്നുള്ള പ്രകോപനമൂലം ; ഭർത്താവിന്റെ ജീവപര്യന്തം ശിക്ഷ ഏഴു വർഷത്തെ കഠിനതടവായി കുറച്ച് മധ്യപ്രദേശ് ഹൈക്കോടതി
Jun 30, 2026, 16:00 IST
ഭോപ്പാൽ : ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ലഭിച്ച ജീവപര്യന്തം ശിക്ഷ ഏഴു വർഷത്തെ കഠിനതടവായി കുറച്ച് മധ്യപ്രദേശ് ഹൈക്കോടതി. പ്രതി കൊലപാതകം നടത്തിയത് പെട്ടെന്നുള്ള പ്രകോപനമൂലമാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമല്ല സംഭവിച്ചതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്.
ജസ്റ്റിസുമാരായ വിവേക് അഗർവാൾ, അവനീന്ദ്രകുമാർ സിങ് എന്നിവർ അടങ്ങിയ ജബൽപൂർ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ചിന്ദ്വാര ജില്ലയിലെ ചൗരായ് സ്വദേശിയായ ശിവ എന്നയാളുടെ ക്രിമിനൽ അപ്പീൽ വാദം കേട്ടതിന് പിന്നാലെയായിരുന്നു കോടതിയുടെ ഉത്തരവ്. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 304 പാർട്ട് 1ന്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
.jpg)

