ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃ സഹോദരൻ മഴു ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തി

d

കൊലപാതകത്തിന് ശേഷം പ്രതിയായ ആമിർ  ഏകദേശം ഒരു മണിക്കൂറോളം സനയുടെ മൃതദേഹത്തിന് സമീപം അയാള്‍ നിലയുറപ്പിച്ചു

ഉത്തർപ്രദേശിലെ സഹാറൻപൂരില്‍ ഗർഭിണിയായ യുവതിയെ ലഹരിക്ക് അടിമപ്പെട്ട ഭർതൃ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. മഴു ഉപയോഗിച്ച്‌  അഞ്ചുമാസം ഗർഭിണിയായിരുന്ന സന (24) എന്ന യുവതിയാണ്ഈ ക്രൂരതക്ക് ഇരയായത്. നനൗട്ട മേഖലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.

കൊലപാതകത്തിന് ശേഷം പ്രതിയായ ആമിർ  ഏകദേശം ഒരു മണിക്കൂറോളം സനയുടെ മൃതദേഹത്തിന് സമീപം അയാള്‍ നിലയുറപ്പിച്ചു. തടയാൻ ശ്രമിക്കുന്നവരെയെല്ലാം ആക്രമിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയെ നാട്ടുകാരും പൊലീസും ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്. നിസാർ ഖാൻ എന്ന പ്രദേശവാസിയുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

സനയുടെ ഭർത്താവും വീട്ടുകാരും ചേർന്നൊരുക്കിയ ആസൂത്രിതമായ കൊലപാതകമാണിതെന്ന് യുവതിയുടെ പിതാവ് ആസിഫ് ആരോപിച്ചു. സംഭവത്തിന് തൊട്ടുമുമ്പ് ഭർത്താവിന്റെ അമ്മയും സഹോദരിയും വീട്ടില്‍ നിന്ന് മാറിനിന്നതും, ഭർത്താവ് സല്‍മാൻ പൊലീസ് സ്റ്റേഷനില്‍ പോയ സമയത്ത് തന്നെ ഈ അക്രമം നടന്നതും സംശയങ്ങള്‍ വർദ്ധിപ്പിക്കുന്നു. സല്‍മാന്റെ ഇന്റർ-കമ്മ്യൂണിറ്റി വിവാഹത്തോടുള്ള എതിർപ്പാണ് ആമിറിനെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.നിലവില്‍ സനയുടെ ഭർത്താവിനെയും സഹോദരൻ ആമിറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Tags