ഗർഭിണിയായ യുവതിയെ മർദിച്ച് ബോധരഹിതയാക്കി പെട്രോൾ ഒഴിച്ച് കത്തിച്ചു; നാല് പ്രതികൾ അറസ്റ്റിൽ
പ്രതികൾ പിങ്കിയെ അതിക്രൂരമായി മർദിക്കുകയും, മർദനമേറ്റ് യുവതി ബോധരഹിതയായി വീഴുകയുമായിരുന്നു.യുവതി മരിച്ചെന്ന് തെറ്റിദ്ധരിച്ച പ്രതികൾ
മുംബൈ: മഹാരാഷ്ട്രയിൽ ഗർഭിണിയെ ജീവനോടെ കത്തിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാലു പേർ അറസ്റ്റിൽ.ഹല്യനഗർ സ്വദേശിനി പിങ്കി ഹനുമന്ത് കട്ക (31) ആണ് കൊല്ലപ്പെട്ടത്.ജാംഖേഡിലെ ആർട്ട് സെന്‍ററിൽ നടന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ധൂലെ-സോലാപൂർ ദേശീയപാതയിൽ പകുതി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ച അഹല്യനഗറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതികൾ പിങ്കിയെ അതിക്രൂരമായി മർദിക്കുകയും, മർദനമേറ്റ് യുവതി ബോധരഹിതയായി വീഴുകയുമായിരുന്നു.യുവതി മരിച്ചെന്ന് തെറ്റിദ്ധരിച്ച പ്രതികൾ, കൃത്യം മറച്ചുവെക്കാനും തെളിവുകൾ നശിപ്പിക്കാനുമായി യുവതിയെ കാറിൽ കയറ്റി ധൂലെ-സോലാപൂർ ദേശീയപാതയോരത്തെ വിജനമായ ഒരു മലയോര മേഖലയിലേക്ക് കൊണ്ടുപോയി.
സംഭവം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 275 കിലോമീറ്റർ അകലെയുള്ള പ്രദേശത്തെത്തിച്ച ശേഷം, പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഈ സമയത്ത് യുവതിക്ക് ജീവനുണ്ടായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
ധൂലെ-സോലാപൂർ പാതയോരത്ത് പകുതി കരിഞ്ഞ നിലയിൽ അപരിചിതമായ ഒരു മൃതദേഹം കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഹൈവേയിലെ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ടവർ ലൊക്കേഷൻ, പ്രദേശത്ത് കണ്ട സംശയാസ്പദമായ വാഹനം എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് സംഘം പ്രതികളെ തിരിച്ചറിഞ്ഞതും ദിവസങ്ങൾക്കകം പിടികൂടിയതും.
.jpg)

