നിതീഷ് കുമാറിന്‍റെ രാജ്യസഭാ പ്രവേശനം; ബിഹാറിൽ അധികാര കൈമാറ്റമൊരുങ്ങുന്നു, ഏപ്രിൽ 10 ന് പ്രഖ്യാപനം
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യമന്ത്രി പദവി ഒഴിഞ്ഞുകൊണ്ട് രാജ്യസഭയിലേക്ക് മാറാൻ തീരുമാനിച്ചതോടെ സംസ്ഥാന രാഷ്ട്രീയം അധികാര കൈമാറ്റത്തിലേക്ക്. ഏപ്രിൽ പത്തോടെ സംസ്ഥാനത്ത് അധികാര കൈമാറ്റം ഉണ്ടായേക്കുമെന്നാണ് സൂചന. ബിജെപിയും ജെഡിയുവും തമ്മിലുള്ള ധാരണ പ്രകാരം ബിഹാറിന്‍റെ അടുത്ത മുഖ്യമന്ത്രി പദം ബിജെപിക്കുള്ളതാണെന്നാണ് വിവരം. പുതിയ സർക്കാരിൽ ജെഡിയുവിന് 2 ഉപമുഖ്യമന്ത്രി പദവും 14 മന്ത്രിമാരെയും ലഭിച്ചെക്കുമെന്നാണ് വിവരം.
tRootC1469263">ബിജെപിക്ക് മുഖ്യമന്ത്രി പദത്തിന് പുറമേ 13 മന്ത്രിസ്ഥാനങ്ങളും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ അധികാര പരിധിയിൽ തന്നെ നിലനിർത്തുന്ന രീതിയിലാണ് ക്രമീകരണം. നിതീഷ് കുമാറിന്‍റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നും സൂചനയുണ്ട്.
.jpg)


