വിമാനത്തിനുള്ളില്‍ ഇനി പവര്‍ ബാങ്ക് ഉപയോഗം പാടില്ല; കര്‍ശന നിയന്ത്രണവുമായി ഡിജിസിഎ

power bank

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.


വിമാനയാത്രയ്ക്കിടെ പവര്‍ ബാങ്കുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA). യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

tRootC1469263">

പവര്‍ ബാങ്കുകളിലെ ലിഥിയം-അയണ്‍ ബാറ്ററികള്‍ അമിതമായി ചൂടാകാനും തീപിടിത്തത്തിന് കാരണമാകാനും സാധ്യതയുള്ളതിനാല്‍ വിമാനത്തിനുള്ളില്‍ ഇവ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ഡിജിസിഎ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതോടൊപ്പം തന്നെ പവര്‍ ബാങ്കുകള്‍ ചെക്ക്-ഇന്‍ ബാഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും ഡിജിസിഎ നിര്‍ദേശിച്ചു. പവര്‍ ബാങ്കുകള്‍ ഹാന്‍ഡ് ബാഗേജില്‍ മാത്രമേ സൂക്ഷിക്കാന്‍ പാടുള്ളൂ. വിമാനത്തിനുള്ളില്‍ യാത്രയ്ക്കിടെ പവര്‍ ബാങ്ക് അമിതമായി ചൂടാകുകയോ, പുക ഉയരുകയോ, ബാറ്ററി വീര്‍ക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ ക്യാബിന്‍ ക്രൂവിനെ വിവരം അറിയിക്കണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags