പൊങ്കൽ മഹോത്സവം ; റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ വസ്ത്ര വിതരണത്തിന് 300 കോടി അനുവദിച്ച് തമിഴ്നാട് സർക്കാർ

Chief Minister Vijay appoints his own astrologer as Special Duty Officer

 ചെന്നൈ: തമിഴ്നാട്ടിലെ അടുത്ത പൊങ്കൽ മഹോത്സവത്തോട് അനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്കായി സൗജന്യ വസ്ത്ര വിതരണ പദ്ധതിക്ക് ടിവികെ സർക്കാർ തുടക്കമിട്ടു. സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യമായി സാരിയും മുണ്ടും നൽകുന്ന പദ്ധതിക്കായി 300 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകി. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി കൈത്തറി, കരകൗശല, വസ്ത്രവകുപ്പാണ് ഉത്തരവിറക്കിയത്.

സംസ്ഥാനത്തെ പരമ്പരാഗത കൈത്തറി മേഖലയെ സഹായിക്കുന്നതിന്റെ ഭാഗമായി, സഹകരണ സംഘങ്ങളിലെ കൈത്തറി നെയ്ത്തുകാരിൽ നിന്നാണ് വസ്ത്രങ്ങൾ സംഭരിക്കുന്നത്. ഹാൻഡ്‌ലൂം ഡയറക്ടറേറ്റിന്റെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന വസ്ത്രങ്ങൾ തമിഴ്നാട് സിവിൽ സപ്ലൈസ് കോർപറേഷന്റെ വെയർഹൗസുകളിലേക്കാണ് മാറ്റുക. പദ്ധതിക്കായി ആകെ 642.88 കോടി രൂപയാണ് സർക്കാർ ചെലവ് കണക്കാക്കിയിരിക്കുന്നത്.

ഇത്തവണത്തെ പൊങ്കലിന് പുതുമയേറിയ സാരികളും മുണ്ടുകളുമാണ് സർക്കാർ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള പഴയ തരം വസ്ത്രങ്ങൾ ദീപാവലി വേളയിൽ വാർധക്യ പെൻഷൻ ഗുണഭോക്താക്കൾക്ക് നൽകാനും സർക്കാർ തീരുമാനിച്ചു. നിലവിൽ ലഭിച്ചിട്ടുള്ള കണക്കുകൾ പ്രകാരം 2,27,83,417 സാരികളും 2,25,14,094 മുണ്ടുകളുമാണ് വിതരണത്തിനായി ആവശ്യമുള്ളത്.

പദ്ധതി സുഗമമായി നടപ്പിലാക്കാൻ ഉന്നതതല സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. റവന്യൂ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ, സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷണർ, ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടർ എന്നിവരടങ്ങുന്ന സമിതിയാണ് നിർമ്മാണവും സംഭരണവും കൃത്യസമയത്ത് പൂർത്തിയാക്കുന്നത് ഉറപ്പുവരുത്തുന്നത്.

Tags