ഗോവയിൽ കോടികൾ വില വരുന്ന തിമിംഗില ഛർദി പിടികൂടി പോലീസ്

Police seize whale vomit worth crores in Goa
Police seize whale vomit worth crores in Goa

പനജി: വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രീസ് പിടികൂടി ഗോവ പോലീസ്. തിമിംഗില ഛര്‍ദി കൈവശം വെച്ചതിന് മൂന്നുപേരെ അറസ്റ്റുചെയ്തു. ഗോവ സ്വദേശികളായ സായ്‌നാഥ് (50), രത്‌നകാന്ത് (55) മഹാരാഷ്ട്ര സ്വദേശിയായ യോഗേഷ് (40) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

tRootC1469263">

സംഗോം ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് കാറില്‍ കൊണ്ടുപോവുകയായിരുന്ന 5.75 കിലോഗ്രാം ഭാരം വരുന്ന തിമിംഗില ഛര്‍ദി പോലീസ് പിടികൂടിയത്. പെര്‍ഫ്യൂം വ്യവസായത്തില്‍ സാധാരണയായി ഈ തിമിംഗില ഛര്‍ദി ഉപയോഗിക്കാറുണ്ട്.

സ്‌പേം തിമിംഗിലങ്ങളുടെ കുടലിലാണ്  ആംബര്‍ഗ്രിസ് ഉത്പാദിപ്പിക്കപ്പെടുന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ രണ്ടില്‍പ്പെടുന്ന സ്‌പേം തിമിംഗിലങ്ങളുടെ ആംബര്‍ഗ്രീസ് അഥവാ തിമിംഗില ഛര്‍ദി കൈവശം വെക്കുന്നതോ സൂക്ഷിക്കുന്നതോ നിയമപ്രകാരം കുറ്റകരമാണ്. തിമിംഗില ഛര്‍ദിയുടെ ഉറവിടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 
 

Tags