രാഹുൽ ഗാന്ധിക്ക് ഡൽഹി പൊലീസിന്‍റെ നോട്ടീസ്
Fri, 17 Mar 2023

പീഡനത്തിന് ഇരയായ പെൺകുട്ടികളെ സംബന്ധിച്ച വിവരം
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹി പൊലീസ് നോട്ടീസ് അയച്ചു.ഭാരത് ജോഡോ യാത്രക്കിടയിൽ തന്നെ സമീപിച്ച ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികളുടെ വെളിപ്പെടുത്തലിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
പീഡനത്തിന് ഇരയായ പെൺകുട്ടികളെ സംബന്ധിച്ച വിവരം അറിഞ്ഞവർ അത് വെളിപ്പെടുത്താൻ ബാധ്യസ്ഥരാണെന്നും പൊലീസ് പറയുന്നു.
രാഹുൽഗാന്ധിക്ക് പൊലീസ് നോട്ടീസ് അയച്ച നടപടിയെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.