ശൗചാലയത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ; അന്വേഷണം ആരംഭിച്ച് പൊലീസ്

baby leg
baby leg

ബെ​ഗംളൂരു: നവജാത ശിശുവിന്റെ മൃതദേഹം ശൗചാലയത്തിൽ കണ്ടെത്തി. കർണാടകയിലെ ബാഗൽകോട്ടിലാണ് സംഭവം നടന്നത്. കലദഗി ടൗൺ ബസ് സ്റ്റാൻഡ് ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് സംഭവത്തിൽ കലദഗി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിരീക്ഷണ ക്യാമറകൾ പരിശോധിച്ചുളള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

Tags