'പൊലീസ് സേന ശരിയല്ല, അതുകൊണ്ട് ഞാന്‍ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു'; രാഘവ് ഛദ്ദയെ പരിഹസിച്ച് പ്രകാശ് രാജ്
Apr 26, 2026, 08:04 IST
. 'കുറ്റകൃത്യങ്ങള്‍ തടയുക എന്ന ആശയത്തില്‍ നിന്ന് പൊലീസ് സേന വ്യതിചലിച്ചതിനാല്‍ ഞാന്‍ അവിടംവിടുന്നു. ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു- രാഘവ് ഛദ്ദി' എന്നാണ് പ്രകാശ് രാജിന്റെ എക്സ് പോസ്റ്റ്.
ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ച രാജ്യസഭാ എംപി രാഘവ് ഛദ്ദയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. രാഘവ് ഛദ്ദയുടെ ചുവടുമാറ്റത്തെ ദാവൂദ് ഇഹ്രാഹിമിന്റെ ഗ്യാങ്ങില്‍ ചേരുന്നതുമായാണ് പ്രകാശ് രാജ് ഉപമിച്ചത്
. 'കുറ്റകൃത്യങ്ങള്‍ തടയുക എന്ന ആശയത്തില്‍ നിന്ന് പൊലീസ് സേന വ്യതിചലിച്ചതിനാല്‍ ഞാന്‍ അവിടംവിടുന്നു. ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു- രാഘവ് ഛദ്ദി' എന്നാണ് പ്രകാശ് രാജിന്റെ എക്സ് പോസ്റ്റ്. ആം ആദ്മി പാര്‍ട്ടി മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചതിനാലാണ് താന്‍ ബിജെപിയില്‍ ചേരുന്നത് എന്ന് രാഘവ് ഛദ്ദ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രകാശ് രാജിന്റെ പരിഹാസം.
.jpg)

