പുനര്‍ജന്മത്തിനായി നാലുവര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം പൊലീസ് കണ്ടെത്തി
2022ല്‍ മരിച്ചയാളുടെ മൃതദേഹം മകനും മകളും ചേര്‍ന്ന് സൂക്ഷിക്കുകയായിരുന്നു. ഇതിനായി ഇവര്‍ പ്രതിമാസം ഒന്നരലക്ഷം രൂപ ചെലവഴിച്ചതായി കണ്ടെത്തി.
മുംബൈ: മുംബൈ മലാഡില്‍ പുനര്‍ജന്മത്തിനായി നാലുവര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം പൊലീസ് കണ്ടെത്തി. 78കാരൻ്റെ മൃതദേഹമാണ് പൂട്ടിയിട്ട കെട്ടിടത്തില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്. 50 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് മൃതദേഹം സംരക്ഷിച്ച കുടുംബം അമേരിക്കയിലെ 'ക്രയോണിക്‌സ്' സംവിധാനത്തിലേക്ക് ഇത് മാറ്റാനാകുമോയെന്നും അന്വേഷിച്ചതായാണ് കണ്ടെത്തല്‍.
കെട്ടിടത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ പരാതി നല്‍കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയതോടെ ക്ലിനിക്കിലെ ഫ്രീസറില്‍ നിന്നും മൃതദേഹം കണ്ടെത്തി. 2022ല്‍ മരിച്ചയാളുടെ മൃതദേഹം മകനും മകളും ചേര്‍ന്ന് സൂക്ഷിക്കുകയായിരുന്നു. ഇതിനായി ഇവര്‍ പ്രതിമാസം ഒന്നരലക്ഷം രൂപ ചെലവഴിച്ചതായി കണ്ടെത്തി.
കാന്‍സര്‍, വൃക്കരോഗം ഉള്‍പ്പെടെയുള്ള പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 2022ലാണ് 80കാരന്‍ മരിച്ചത്. ആദ്യം മലാഡിലെ വീട്ടിലെ ഫ്രീസറിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. കെട്ടിടത്തിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചതോടെ മൃതദേഹം ക്ലിനിക്കിലേക്ക് മാറ്റുകയായിരുന്നു.
.jpg)

