ഭാര്യയുടെ സോപ്പ് ഉപയോഗിച്ചു ; ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്ത് പൊലീസ്

complaint
complaint

ലഖ്‌നൌ: ഭാര്യയുടെ സോപ്പ് ഉപയോഗിച്ചെന്നാരോപിച്ച് ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്ത് പൊലീസ്. ഭാര്യ നൽകിയ പരാതിയെ തുടർന്നാണ്  കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉത്തർ പ്രദേശിലെ അലിഗഡിലാണ് സംഭവം. 39കാരനായ പ്രവീൺ കുമാർ ഭാര്യയുടെ സോപ്പ് ഉപയോഗിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്തിനാണ് തന്റെ സമ്മതമില്ലാതെ സോപ്പ് ഉപയോഗിച്ചതെന്ന് ഭാര്യ ഭർത്താവിനോട് ചോദിച്ചിരുന്നു. എന്നാൽ തന്റെ സമ്മതമില്ലാതെ തൻറെ സാധനങ്ങൾ ഭാര്യ ഉപയോഗിക്കാറുണ്ടല്ലോ എന്നും താൻ ഇതിന് യാതൊരു വിധത്തിലുള്ള പരാതി പറയാറില്ലല്ലോ എന്ന് ഭർത്താവും ചോദിച്ചിരുന്നു.

tRootC1469263">

ഇത് പിന്നീട് തർക്കത്തിനിടയാക്കുകയും, കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. തുടർന്ന് ഭാര്യ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട്പോവുകയായിരുന്നു. ഒരു ചെറിയ തർക്കത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് മർദ്ദിച്ചുവെന്ന് കുമാർ ആരോപിച്ചു.13 വർ‌ഷം മുൻപായിരുന്നു ദമ്പതികളുടെ വിവാഹം. രണ്ട് കുട്ടികളുണ്ട്. കേസിൽ ഭാര്യയെയും ഭർ‌ത്താവിനെയും പൊലീസ് വൈദ്യപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Tags