റോഡിന്റെ ഉപരിതലം പൊളിഞ്ഞു വീഴുന്നത് ചൂണ്ടി കാട്ടി ; മന്ത്രി യുവാവിന്റെ മുഖത്തടിച്ചു !
വിഷയത്തില്‍ മന്ത്രി മാപ്പ് പറയണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ റോഡ് പരിശോധനക്കെത്തിയ മന്ത്രി യുവാവിന്റെ മുഖത്തടിച്ചു. തിലക് നഗറില്‍ റോഡ് പരിശോധനക്ക് എത്തിയ മന്ത്രി പര്‍വേഷ് വര്‍മ്മയാണ് മൊബൈലില്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിന്റെ മുഖത്ത് അടിക്കുകയും ഫോണ്‍ പിടിച്ച് വാങ്ങുകയും ചെയ്തത്. റോഡിന്റെ ഉപരിതലം പൊളിഞ്ഞുവീഴുന്നത് യുവാവ് ചൂണ്ടി കാണിച്ചതിനാണ് മന്ത്രി യുവാവിനെ മര്‍ദിച്ചതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. വിഷയത്തില്‍ മന്ത്രി മാപ്പ് പറയണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രിയും രംഗത്തെത്തി. യുവാവ് തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചെന്നും മോശമായി പെരുമായിരിയെന്നും ആ സമയത്തെ മാനസികാവസ്ഥയില്‍ ആരും പ്രതികരിക്കുന്നതുപോലെ ഞാനും പ്രതികരിച്ചു ചെയ്തുപോയി എന്നും മന്ത്രി പറഞ്ഞു . പരാജയത്തിന്റെ ജാള്യത മറക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ഇത്തരം വ്യാജ പ്രചരണത്തിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.
.jpg)

