പ്രധാനമന്ത്രിയുടെ ആറു ദിവസത്തെ ത്രിരാഷ്ട്ര പര്യടനം ഇന്ന് മുതൽ

'Minimize fuel consumption, avoid buying gold, and encourage 'work from home' in workplaces'; Prime Minister Narendra Modi suggests

മൂന്നു സുപ്രധാന പങ്കാളികളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

ആറു ദിവസത്തെ  ത്രിരാഷ്ട്ര പര്യടനത്തിനായി പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും. ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നി രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക.ഈ സന്ദർശനം ഇന്ത്യയുടെ മഹാസാഗർ ദർശനത്തെ മുന്നോട്ട് നയിക്കുമെന്നും, സ്വതന്ത്രവും സമഗ്രവുമായ ഇന്തോ-പസഫിക് മേഖലയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത വർദ്ധിപ്പിക്കുമെന്നും മൂന്നു സുപ്രധാന പങ്കാളികളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

ഇന്ന് മുതൽ ജൂലൈ 8 വരെയാണ് പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനം.പ്രധാനമന്ത്രി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും പങ്കാളിത്തത്തിലെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്യും. ജക്കാർത്തയിൽ, ഇന്ത്യൻ പ്രവാസികളുടെ  സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

8 മുതൽ 10 വരെ  നീളുന്ന ഓസ്‌ട്രേലിയൻ സന്ദർശനത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനൊപ്പം മെൽബണിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ജൂലൈ 10 , 11 തീയതികളിൽ നടക്കുന്ന ന്യൂസ് ലാൻഡ് സന്ദർശനത്തിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണുമായി  പ്രധാനമന്ത്രി മോദി ചർച്ച നടത്തും.

Tags