ഇക്കുറിയും സൈനീകര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി

modi

എല്ലാവര്‍ക്കും ദീപാവലി ആശംസ നേര്‍ന്ന മോദി, സൈനികര്‍ക്കൊപ്പമായിരിക്കും തന്റെ ആഘോഷമെന്ന് വ്യക്തമാക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി പതിവുപോലെ സൈനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. എല്ലാവര്‍ക്കും ദീപാവലി ആശംസ നേര്‍ന്ന മോദി, സൈനികര്‍ക്കൊപ്പമായിരിക്കും തന്റെ ആഘോഷമെന്ന് വ്യക്തമാക്കുകയും ചെയ്തു.

2014ല്‍ പ്രധാനമന്ത്രിയായത് മുതല്‍ സൈനികര്‍ക്കൊപ്പം വിവിധ മേഖലകളില്‍ ദീപാവലി ആഘോഷിക്കുന്ന നരേന്ദ്ര മോദി, കഴിഞ്ഞ വര്‍ഷം ഐഎന്‍എസ് വിക്രാന്തില്‍ ഗോവ കാര്‍വാര്‍ തീരത്തായിരുന്നു ആഘോഷിച്ചിരുന്നത്. അതിനു മുമ്പ്, ഗുജറാത്തിലെ കച്ചിലും 2023ല്‍ ഹിമാചല്‍ പ്രദേശിലെ ലെപ്ചയിലുമായിരുന്നു മോദിയുടെ ദീപാവലി ആഘോഷം.

Tags