'പ്രധാനമന്ത്രി എന്റെ ഫോണ്‍ ചോര്‍ത്തുന്നു, എല്ലാ തെളിവുകളും ഫോണിലുണ്ട്'; ആരോപണവുമായി രാഹുല്‍ ഗാന്ധി
Nov 14, 2026, 07:22 IST
സര്‍ക്കാരിനെതിരായ എല്ലാ ആരോപണങ്ങള്‍ക്കുമുള്ള തെളിവുകള്‍ തന്റെ ഫോണിലുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാരിനെതിരായ എല്ലാ ആരോപണങ്ങള്‍ക്കുമുള്ള തെളിവുകള്‍ തന്റെ ഫോണിലുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലെ 'ആസ്‌ക് മി' സെക്ഷനിലാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍.
മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച രാഹുല്‍ ഗാന്ധി, യഥാര്‍ത്ഥ രാജ്യദ്രോഹി ആരാണെന്നത് ഈ സംവാദത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും പ്രഖ്യാപിച്ചു. സംവാദത്തിന് ശേഷം നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
.jpg)

