പ്രധാനമന്ത്രിയുടെ സന്ദർശനം: ബെംഗളൂരുവിൽ ഇറച്ചിക്കടകൾ അടച്ചിടാൻ ഉത്തരവ്; നിയന്ത്രണം 34 മണിക്കൂർ
Nov 13, 2026, 14:10 IST
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിലെ രണ്ട് പ്രദേശങ്ങളിലെ ഇറച്ചിക്കടകൾ 34 മണിക്കൂർ നേരത്തേക്ക് അടച്ചിടാൻ നിർദേശം. ഇതുസംബന്ധിച്ച് പൊലീസ് ഉത്തരവിറക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഈ നടപടി. ജിഗാനി ടൗൺ മുനിസിപ്പൽ കൗൺസിൽ, കല്ലുബാലു ഗ്രാമപഞ്ചായത്ത് എന്നിവയുടെ പരിധിയിലുള്ള ഇറച്ചിക്കടകൾക്കാണ് ഈ ഉത്തരവ് ബാധകമായിട്ടുള്ളത്.
നവംബർ 13 വൈകുന്നേരം 4 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പരിപാടി നടക്കുന്ന സമയത്ത് സാമൂഹ്യവിരുദ്ധർ ക്രമസമാധാനം തകർക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ പ്രധാനമന്ത്രിയുടെ സുരക്ഷ പൂർണ്ണമായും ഉറപ്പാക്കാൻ നിശ്ചിത നേരത്തേക്ക് ഇറച്ചിക്കടകൾ അടച്ചിടണമെന്ന് പൊലീസ് നിർദേശിക്കുകയായിരുന്നു. നമ്മ മെട്രോ പിങ്ക് ലൈൻ ഉദ്ഘാടനം ചെയ്യുന്നതിനും എസ്. വ്യാസ സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനുമായാണ് പ്രധാനമന്ത്രി ബെംഗളൂരുവിലെത്തിയത്.
.jpg)

