കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രിയുടെ 'ദിമാഗി നക്‌സല്‍' പരാമര്‍ശം: സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

rahul

ആരാണ് രാജ്യദ്രോഹികള്‍, ആരാണ് വിദേശശക്തികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിഷയത്തില്‍ പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി സംവാദത്തിന് വെല്ലുവിളിച്ചു.

കോണ്‍ഗ്രസിനെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ദിമാഗി നക്‌സല്‍' പരാമര്‍ശത്തിനെതിരെ രൂക്ഷ മറുപടിയുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രസ്താവനകളില്‍ രാജ്യത്തെ ജവാന്മാര്‍ക്ക് വിശ്വാസമില്ലെന്നും ജവാന്മാരുടെ മുഖം തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

ആരാണ് രാജ്യദ്രോഹികള്‍, ആരാണ് വിദേശശക്തികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിഷയത്തില്‍ പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി സംവാദത്തിന് വെല്ലുവിളിച്ചു.


എപ്പോള്‍ വേണമെങ്കിലും എവിടെ വെച്ചും സംവാദത്തിന് താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, സംവാദത്തിന് ശേഷം ഒരു ജവാന്റെ മുന്നില്‍ നില്‍ക്കാന്‍ പോലും പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി ഈ മാസം 26-ാം തീയതി മണിപ്പൂര്‍ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്. അക്രമ സംഭവങ്ങളില്‍ കുടിയിറക്കപ്പെട്ടവരെയും കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവരെയും അദ്ദേഹം നേരില്‍ കാണും. സന്ദര്‍ശനത്തിന്റെ ഭാഗമായി ചുരാചന്ദ്പൂരിലും രാഹുല്‍ ഗാന്ധി എത്തും.

Tags