പ്രധാനമന്ത്രി മോദി ആ പദവി രാജി വച്ച് ഇൻഫ്ലുവൻസർ ആകണം; പരിഹസിച്ച് അഭിജീത് ദിപ്‌കെ

PM Modi should resign from that position and become an influencer; Abhijeet Dipke mocks

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍ഫ്ലുവന്‍സര്‍ ആകുന്നതാണ് നല്ലതെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് ദിപ്തെ വീട്ടിൽ തിരിച്ചെത്തിയത്. പ്രക്ഷോഭം നടത്തിയ വിദ്യാർഥികളെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തു വിട്ട ഇൻസ്റ്റഗ്രാം റീലുകളെക്കുറിച്ചുള്ള ചോദ്യത്തിനാണ് അഭിജീത് ദിപ്കെ മറുപടി നൽകിയത്.

എന്‍റെ അഭിപ്രായത്തിൽ പ്രധാനമന്ത്രി മോദി ആ പദവി രാജി വച്ച് ഇൻഫ്ലുവൻസർ ആകണം. ഒരു ഇൻഫ്ലുവൻസറുടെ ജോലി ‌മോദി നന്നായി ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിയുടെ ജോലി ചെയ്യാൻ മറ്റു നേതാക്കൾക്കും സാധിക്കുമല്ലോ എന്നാണ് അഭിജീത് പറഞ്ഞത്. പരീക്ഷാ തട്ടിപ്പുകാര്‍ക്കുള്ള ശിക്ഷ കടുപ്പിക്കുന്നതിനുള്ള കഴിഞ്ഞ ദിവസം ലോക്‌സഭ പാസ്സാക്കിയ ഭേദഗതി ബില്ലിനെയും സിജെപി വിമര്‍ശിച്ചു. ഒന്നിന് പുറകെ ഒന്നായി നിയമങ്ങള്‍ പാസാകുന്നു. പക്ഷെ ആളുകളുടെ ഉദേശങ്ങള്‍ ശരിയാകുന്നത് വരെ ഒന്നും സംഭവിക്കുന്നില്ല. നിയമങ്ങള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കുകയാണ് വേണ്ടതെന്നും അഭിജീത് പറഞ്ഞു.

Tags