ഇസ്രയേലുമായുള്ള സൗഹൃദത്തെ വിലമതിക്കുന്നു: നെതന്യാഹുവിന്റെ സ്വാതന്ത്ര്യദിനാശംസയ്ക്ക് മറുപടിയുമായി മോദി
ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ എന്നിവരടക്കമുള്ള ലോകനേതാക്കള്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ അറിയിച്ചതില്‍ നരേന്ദ്ര മോദി നന്ദി അറിയിച്ചു.
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തില്‍ ആശംസകള്‍ നേര്‍ന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ എന്നിവരടക്കമുള്ള ലോകനേതാക്കള്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ അറിയിച്ചതില്‍ നരേന്ദ്ര മോദി നന്ദി അറിയിച്ചു.
'എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ ആശംസാ സന്ദേശത്തില്‍ കുറിച്ചത്. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ഈ മനോഹരമായ സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നമുക്ക് കഴിയട്ടെയെന്നും നെതന്യാഹു ആശംസിച്ചിരുന്നു. 'ഇന്ത്യയും ഇസ്രയേലും ഒരു വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ സ്വാതന്ത്ര്യം നേടിയ രണ്ട് പ്രാചീന രാഷ്ട്രങ്ങളാണ്. മികച്ച ഭാവിക്കായി ഒരുമിച്ച് മുന്നേറുകയാ'ണെന്നും നെതന്യാഹു തന്റെ സന്ദേശത്തില്‍ പറഞ്ഞു. നമ്മുടെ നവീകരണശേഷിക്കും സൗഹൃദത്തിനും അതിരുകളില്ല. ഏറ്റവും മികച്ച കാലം ഇനിയും വരാനിരിക്കുന്നു എന്നും നേതന്യാഹു ആശംസാ സന്ദേശത്തില്‍ കുറിച്ചിരുന്നു. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി മോദിക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.
അതിനുള്ള മറുപടിയായി മോദി, ഇന്ത്യ-ഇസ്രയേല്‍ പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുകയും പുതിയ അവസരങ്ങള്‍ തുറക്കുകയും ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകുകയും ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യ ഇസ്രയേലുമായുള്ള സൗഹൃദത്തെ അതീവ വിലമതിക്കുന്നുവെന്നും ജനങ്ങളുടെ ക്ഷേമത്തിനായി തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിബദ്ധമാണെന്നുമാണ് നരേന്ദ്ര മോദി മറുപടിയായി വ്യക്തമാക്കിയിരുന്നു.
.jpg)

