'ഐതിഹാസിക ബജറ്റ്', നിര്‍മ്മല സീതാരാമനെ പുകഴ്ത്തി നരേന്ദ്രമോദി

Prime Minister Narendra Modi will arrive in Tamil Nadu today to kick off NDA's election campaign.

. വലിയ അവസരങ്ങള്‍ ബജറ്റ് തുറക്കുന്നു. സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനുള്ള ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്.

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് 'ഐതിഹാസിക ബജറ്റ്' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിര്‍മ്മല സീതാരാമനെ പുകഴ്ത്തി കൊണ്ടാണ് ബജറ്റ് അവതരണത്തിന് ശേഷം പ്രധാനമന്ത്രി പ്രതികരിച്ചത്. വലിയ അവസരങ്ങള്‍ ബജറ്റ് തുറക്കുന്നു. സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനുള്ള ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്.

tRootC1469263">

ഭാരതത്തിന്റെ ഭാവിക്കായുള്ള ബജറ്റാണ് ഇതെന്നും 2047 ല്‍ വികസിതഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്നും നരേന്ദ്രമോദി പ്രതികരിച്ചു. ബജറ്റ് പുതിയ ഊര്‍ജവും ഗതിയും നല്‍കുമെന്നും ഭാരതത്തിലെ പ്രഗല്ഭരായ യുവാക്കള്‍ക്ക് വലിയ അവസരങ്ങള്‍ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതികള്‍ക്ക് വലിയ തോതില്‍ ചെലവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags