ഇന്‍സ്റ്റഗ്രാമില്‍ പത്തുകോടി ഫോളോവേഴ്‌സുമായി പ്രധാനമന്ത്രി മോദി

modi

യുവാക്കള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വീകാര്യതയാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നാണ് ബിജെപിയുടെ വാദം

ഇന്‍സ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്സ് എന്ന നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ പ്രധാന നേതാക്കളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ഇന്‍സ്റ്റയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന നേതാവെന്ന നേട്ടത്തിലെത്തിയത്. പത്ത് കോടി ഫോളോവേഴ്സിനെ നേടുന്ന ലോകനേതാക്കളിലും രാഷ്ട്രീയക്കാരിലും ഒന്നാമനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി.
2014 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നത്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനുള്ളതിനേക്കാള്‍ ഇരട്ടിയിലേറെ ഫോളോവേഴ്സിനെ നേടാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചു. ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ളവരുടെ ആകെ ഫോളോവേഴ്സിലും മുകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനം. 4.32 കോടി ഫോളോവേഴ്സുമായി ട്രംപ് രണ്ടാമതും 1.5 കോടി ഫോളോവേഴ്സുമായി ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബവോ സുബ്യന്തോ മൂന്നാമതുമാണ്. 1.44 കോടി ഫോളോവേഴ്സുള്ള ബ്രസീലിയന്‍ പ്രസിഡന്റ് ലുലയാണ് നാലാം സ്ഥാനത്ത്. തുര്‍ക്കിയുടെ പ്രസിഡന്റ് എര്‍ദോഗന്‍ 1.16 കോടി ഫോളോവേഴ്സുമായി അഞ്ചാമതാണ്.

tRootC1469263">

യുവാക്കള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വീകാര്യതയാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നാണ് ബിജെപിയുടെ വാദം. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളില്‍ വച്ച് ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള നേതാവും മോദിയാണ്. രണ്ടാമത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും(1.61 കോടി), മൂന്നാമത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി (1.26 കോടി)യുമാണ്.

Tags