തമിഴ്നാട്ടില്‍ ആവേശമായി പ്രധാനമന്ത്രിയുടെ വരവ്
'വികസിത് തമിഴ്നാട്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തമിഴ് ജനതയുടെ പിന്തുണ തേടിയാണ് പ്രധാനമന്ത്രി മടങ്ങിയത്.
തമിഴ്നാട്ടില്‍ വന്‍ പ്രചാരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി എത്തിയതോടെ തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍ ആവേശഭരിതമാകുന്നു. നാഗര്‍കോവിലില്‍ വമ്പന്‍ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി എന്‍ ഡി എ ക്യാമ്പിന് വലിയ ആവേശം പകര്‍ന്നു. നാഗര്‍കോവില്‍ നഗരത്തില്‍ ഒരു കിലോമീറ്ററോളം നീണ്ട റോഡ് ഷോയില്‍ എന്‍ ഡി എ നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഒപ്പം അണിനിരന്ന പ്രധാനമന്ത്രിയെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ആവേശത്തോടെ വരവേറ്റത്.
യാത്രയ്ക്കിടയില്‍ അംബേദ്കര്‍, എം ജി ആര്‍ എന്നിവരുടെ പ്രതിമകളില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. 'വികസിത് തമിഴ്നാട്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തമിഴ് ജനതയുടെ പിന്തുണ തേടിയാണ് പ്രധാനമന്ത്രി മടങ്ങിയത്.
മറുവശത്ത് തുടര്‍ഭരണം ലക്ഷ്യമിടുന്ന സ്റ്റാലിന്‍, കേന്ദ്രത്തിന്റെ മണ്ഡല പുനര്‍നിര്‍ണയനീക്കം ആയുധമാക്കിയുള്ള പ്രചാരണത്തിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. പ്രധാനമന്ത്രിയെ നേരിട്ട് കടന്നാക്രമിച്ചുകൊണ്ടാണ് സ്റ്റാലിന്റെ പ്രചരണം. മണ്ഡല പുനര്‍നിര്‍ണയനീക്കത്തില്‍ തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച കരിങ്കൊടി പ്രതിഷേധത്തിനും സ്റ്റാലിന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ വീട്ടിലും കരിങ്കൊടി ഉയര്‍ത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം
.jpg)

