കൊല്‍ക്കത്ത ദുര്‍ഗാപൂജ പന്തല്‍ അപകടം, കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Gujarat fish market named after Modi; traders oppose

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

കൊല്‍ക്കത്ത അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. അപകടത്തില്‍പെട്ട കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി അമത് ഷാഫോണില്‍ സംസാരിച്ചു. പരിക്കേറ്റ എല്ലാവര്‍ക്കും ചികിത്സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും അമിത്ഷാ വിശദമാക്കി.


നാളെ പശ്ചിമബംഗാളില്‍ നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കിയ അമിത് ഷാ ആശുപത്രി സന്ദര്‍ശിക്കും. ദുര്‍ഗാ പൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും 17പേരാണ് കൊല്ലപ്പെട്ടത്. വടക്കന്‍ കൊല്‍ക്കത്തയിലെ ചോര്‍ ഭാഗാനിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. 

Tags