ദീര്‍ഘദൂര ട്രെയിനുകളുടെ ജനറല്‍ കോച്ചുകളില്‍ ശുചിത്വം ഉറപ്പുവരുത്താൻ പദ്ധതി

train

ട്രെയിനിലെ ജനറല്‍ ഉള്‍പ്പെടെയുള്ള എല്ലാ കോച്ചുകളും ആവശ്യാനുസരണം പുതിയ പദ്ധതിക്കുകീഴില്‍ ശുചീകരിക്കപ്പെടും. ശുചിമുറികള്‍, വാഷ്ബേസിനുകള്‍, ചവറ്റുകുട്ടകള്‍ എന്നിവയുള്‍പ്പെടെയുള്ള കോച്ചിന്റെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കപ്പെടും.

ന്യൂ ഡൽഹി:ദീർഘദൂര ട്രെയിനുകളുടെ ജനറല്‍ കോച്ചുകളില്‍ ശുചിത്വം ഉറപ്പാക്കാൻ പുതിയ പദ്ധതി അവതരിപ്പിച്ചു റെയില്‍വേ.ജനറല്‍ കോച്ചുകളില്‍ ഫസ്റ്റ് ക്ലാസ് കോച്ചുകളുടെ നിലവാരത്തിലുള്ള ശുചിത്വം ഉറപ്പാക്കുന്നതിനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന പ്രൊഫഷണല്‍ ടീമുകളെ വിന്യസിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 80 ട്രെയിനുകളെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും പദ്ധതിയുടെ പുരോഗതിയനുസരിച്ച്‌ എല്ലാ ട്രെയിനുകളെയും പുതിയ പദ്ധതിക്കുകീഴില്‍ കൊണ്ടുവരുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

tRootC1469263">

ട്രെയിനിലെ ജനറല്‍ ഉള്‍പ്പെടെയുള്ള എല്ലാ കോച്ചുകളും ആവശ്യാനുസരണം പുതിയ പദ്ധതിക്കുകീഴില്‍ ശുചീകരിക്കപ്പെടും. ശുചിമുറികള്‍, വാഷ്ബേസിനുകള്‍, ചവറ്റുകുട്ടകള്‍ എന്നിവയുള്‍പ്പെടെയുള്ള കോച്ചിന്റെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കപ്പെടും. സാങ്കേതികവിദ്യയുടെ സഹായത്തോടെ തത്സമയ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തുന്നതിനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനും പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി വാർ റൂമുകളും പുതുതായി നടപ്പിലാക്കും.

നിലവിലുള്ള ട്രെയിൻ ശുചീകരണ പദ്ധതിക്കു കീഴില്‍ യാത്രാമധ്യേ പ്രത്യേകം നിശ്ചയിച്ച സ്റ്റേഷനുകളിലായിരുന്നു ട്രെയിനുകള്‍ ശുചീകരിച്ചിരുന്നത്. എന്നാല്‍ പുതിയ പദ്ധതിപ്രകാരം ട്രെയിനുകള്‍ക്കുള്ളില്‍ത്തന്നെ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക ശുചീകരണസംഘം ഓരോ മണിക്കൂർ ഇടവേളയിലോ ആവശ്യാർഥമോ ട്രെയിനുകള്‍ വൃത്തിയാക്കുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. നേരത്തേ വിവിധ കന്പനികള്‍ നിർവഹിച്ചിരുന്ന ലിനൻ പുതപ്പുകളുടെ വിതരണവും ശേഖരണവും പാക്കിംഗും ശുദ്ധീകരണവും ഇനിമുതല്‍ ഒരൊറ്റ ഏജൻസി നടപ്പിലാക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

റെയില്‍വേ ഭൂമി ഉപയോഗപ്പെടുത്തി ചരക്കുനീക്കവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മറ്റൊരു പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. റെയില്‍വേയുടെ ചരക്കുനീക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനായി സ്വന്തം ഭൂമിയില്‍ വെയർഹൗസുകള്‍, ഗ്രൈൻഡിംഗ് യൂണിറ്റുകള്‍, പ്രോസസിംഗ്, അഗ്രഗേഷൻ യൂണിറ്റുകള്‍ എന്നിവ വികസിപ്പിക്കും. ഉപയോഗശൂന്യമായ ഗോഡൗണുകള്‍ ഗതി ശക്തി കാർഗോ ടെർമിനലുകളായും കാർഗോ സൗകര്യങ്ങളായും വികസിപ്പിക്കും.

 

Tags