തോക്കിൻമുനയിലുള്ള ചർച്ചകൾ സ്വീകാര്യമല്ല ; പിയൂഷ് ഗോയൽ

piyush
piyush

ന്യൂഡൽഹി: തോക്കിൻമുനയിലുള്ള ചർച്ചകൾ സ്വീകാര്യമല്ലെന്ന് യു.എസ് തീരുവ വിഷയത്തിൽ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. യു.എസ് ചുമത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച സാഹചര്യത്തിലാണ് പിയൂഷ് ഗോയലിന്റെ പ്രതികരണം. ഇന്ത്യ ഫസ്റ്റ് എന്ന നയം മുന്നോട്ടുവെച്ചാവും എപ്പോഴും തങ്ങൾ തീരുമാനമെടുക്കുകയെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

തോക്കിൻമുനയിലുള്ള ചർച്ചകൾക്ക് തങ്ങൾ നിൽക്കില്ല. ഇന്ത്യയിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ കഴിയാത്തിടത്തോളം കാലം ഇക്കാര്യത്തിൽ കരാറുണ്ടാക്കാൻ തിടുക്ക​മില്ലെന്നും പിയൂഷ് ഗോയൽ പറഞ്ഞു. വ്യാപാര ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കം മരവിപ്പിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് മരവിപ്പിച്ചിരുന്നു. ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ തീരുവ 10 ശതമാനമായി കുറച്ചു. 90 ദിവസത്തേക്കാണ് തീരുമാനം. ചൈനയ്ക്ക് 125 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരുന്നു.

ഡിസ്കൗണ്ട് തീരുവ എന്നു പറഞ്ഞായിരുന്നു ഇന്ത്യക്ക് മേലുള്ള നികുതി പ്രഖ്യാപിച്ചത്. 2021-22 വർഷം മുതൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഇന്ത്യയുടെ മൊത്തം കയറ്റു മതിയിൽ 18 ശതമാനം അമേരിക്കയിലേക്കാണ്. മൊത്തം ഇറക്കുമതിയിൽ 6.22 ശതമാനം മാത്രമാണ് അവിടെ നിന്നുള്ളത്.

 

Tags