പെട്രോള്‍-ഡീസല്‍ വിതരണം: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ജൂലൈ 1 മുതല്‍ പിന്‍വലിക്കും
വ്യവസായ, വാണിജ്യ, സ്ഥാപന ഉപഭോക്താക്കള്‍ റീട്ടെയില്‍ പമ്പുകള്‍ക്ക് പകരം നിശ്ചിത കണ്‍സ്യൂമര്‍ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങണമെന്ന നിര്‍ദേശവും ഇനി ബാധകമല്ല.
പെട്രോള്‍-ഡീസല്‍ വിതരണത്തില്‍ പശ്ചിമേഷ്യന്‍ യുദ്ധ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ജൂലൈ 1 മുതല്‍ പിന്‍വലിക്കും. ഒരു വാഹനത്തിനോ ഉപഭോക്താവിനോ പ്രതിദിനം 200 ലിറ്റര്‍ ഡീസല്‍ മാത്രം നല്‍കാമെന്ന നിയന്ത്രണവും റദ്ദാക്കി.
വ്യവസായ, വാണിജ്യ, സ്ഥാപന ഉപഭോക്താക്കള്‍ റീട്ടെയില്‍ പമ്പുകള്‍ക്ക് പകരം നിശ്ചിത കണ്‍സ്യൂമര്‍ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങണമെന്ന നിര്‍ദേശവും ഇനി ബാധകമല്ല. രാജ്യത്തെ ഇന്ധനവിതരണ സാഹചര്യം സാധാരണ നിലയിലായതിനെ തുടര്‍ന്നാണ് ജൂണ്‍ 12-ലെ ഉത്തരവ് കേന്ദ്ര പെട്രോളിയം മന്ത്രാലയം പിന്‍വലിച്ചത്. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, ഇന്ധന വഴിതിരിച്ചുവിടല്‍ എന്നിവ തടയുന്നതിനാണ് ഈ നിയന്ത്രണങ്ങള്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്നത്.
.jpg)

