പെട്രോള്‍, ഡീസല്‍ വില കൂട്ടി നയാര

Khadi Board's new step: Plans to start petrol pumps in Kannur-Kasargod districts

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി നയാര എനര്‍ജി. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ പങ്കാളിത്തമുള്ള കമ്പനിയാണിത്.ഇറാന്‍-യുഎസ് യുദ്ധം മൂലമുണ്ടായ ഊര്‍ജ്ജ ആശങ്കകളുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയിലുണ്ടായ പ്രതിസന്ധി ക്രൂഡ് ഓയില്‍ വിലയുള്‍പ്പെടെ ഉയരാന്‍ ഇടയാക്കിയിട്ടും രാജ്യത്ത് സാധാരണ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നല്ല. എന്നാല്‍, പ്രീമിയം പെട്രോളിന് ലിറ്ററിന് രണ്ടു രൂപയും വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് 22 രൂപയും അടുത്തിടെ കൂട്ടിയിരുന്നു.

മാർച്ച് ഏഴിന് രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 60 രൂപയാണ് വർധിച്ചത്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 115 രൂപ കൂട്ടി. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറുകൾക്ക് കേരളത്തിൽ 922 രൂപയാണ് വില.

Tags