രാഷ്ട്രീയ പാർട്ടികൾ ‘പോഷ്’ നിയമം പാലിക്കണമെന്ന ഹരജി സുപ്രീംകോടതിയിൽ
ന്യൂഡൽഹി: രജിസ്റ്റർ ചെയ്ത എല്ലാ രാഷ്ട്രീയ പാർട്ടികളെയും പോഷ് നിയമത്തിന്റെ (ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ നിയമം) പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തു.
മലയാളിയായ സുപ്രീംകോടതി അഭിഭാഷകൻ സമർപിച്ച ഹരജിയിൽ വനിതാ രാഷ്ട്രീയ പ്രവർത്തകരെ ഈ നിയമത്തിന്റെ സംരക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നത് ഏകപക്ഷീയമാണെന്ന് വാദിച്ചു. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 14 (നിയമത്തിന് മുമ്പിലുള്ള തുല്യത), 15 (മതം, വംശം, ജാതി, ലിംഗം അല്ലെങ്കിൽ ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം നിരോധിക്കൽ), 19 (സംസാര സ്വാതന്ത്ര്യം മുതലായ അവകാശങ്ങളുടെ സംരക്ഷണം), 21 (ജീവിതത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം) എന്നിവയുടെ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കുന്നു.
tRootC1469263">2013ൽ നിലവിൽ വന്ന ‘പോഷ്’ നിയമത്തിലെ സെക്ഷൻ 2(ജി) പ്രകാരം രാഷ്ട്രീയ പാർട്ടികളെ ‘തൊഴിലുടമകളായി’ പ്രഖ്യാപിക്കുന്ന ഒരു ‘മാൻഡമസ്’ റിട്ട് പുറപ്പെടുവിക്കണമെന്ന് അഭിഭാഷകൻ ശ്രീറാം പറക്കാട്ട് മുഖേന സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെടുന്നു. ദേശീയ-പ്രാദേശിക പാർട്ടികൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകൾക്കുള്ളിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ (ഐ.സി.സി) നിർബന്ധിതമായി രൂപീകരിക്കണമെന്നും ഇത് ആവശ്യപ്പെടുന്നു.
ഈ സംരക്ഷണങ്ങൾ ഏകപക്ഷീയമായി നിഷേധിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും വളന്റിയർമാർ, ഇന്റേണുകൾ, പ്രചാരകർ എന്നിവരുൾപ്പെടെയുള്ള വനിതാ രാഷ്ട്രീയ പ്രവർത്തകർക്ക് നിലവിൽ ഒരു ഔപചാരിക പരാതി പരിഹാര സംവിധാനവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
.jpg)


