ഡൽഹിയിലെ കൽക്കാജി ജമാ മസ്ജിദിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജി

kalkkaji

 ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി ജമാ മസ്ജിനെതിരെ ഹിന്ദുത്വർ ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി കൈയ്യേറി പള്ളി നിർമിച്ചെന്ന് ആരോപിച്ച് പ്രീത് സിങ് സിരോഹി എന്നയാളാണ് ഹരജി നൽകിയത്. 

പള്ളിയും കൂടെയുള്ള മദ്‌റസയും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. തുർക്ക്മാൻ ഗേറ്റിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയും നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

tRootC1469263">

Tags