ലെയ്സ് ചിപ്സ് പാക്കറ്റിൽ അളവിൽ കുറവ്; പെപ്സികോ ഇന്ത്യക്ക് ജയ്പൂർ ഉപഭോക്തൃ കോടതിയുടെ പിഴ
ജയ്പൂർ: ലെയ്സ് ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിന് പുറത്ത് 15 ഗ്രാം എന്ന് രേഖപ്പെടുത്തി ഉള്ളിൽ വെറും 4 ഗ്രാം ചിപ്സ് മാത്രം നൽകിയ കേസിൽ പെപ്സികോ ഇന്ത്യ ഹോൾഡിങ്സ് പ്രൈവറ്റ് ലിമിറ്റഡിന് കനത്ത തിരിച്ചടി. ഉൽപ്പന്ന നിർമ്മാണത്തിലും സേവനത്തിലും ഗുരുതരമായ വീഴ്ചയും അധാർമ്മിക വ്യാപാര രീതിയും കാണിച്ച കമ്പനി പരാതിക്കാരന് പണം പലിശ സഹിതം തിരികെ നൽകുന്നതിനൊപ്പം നഷ്ടപരിഹാരവും നൽകണമെന്ന് ജയ്പൂർ ഡിസ്ട്രിക്റ്റ് കൺസ്യൂമർ ഡിസ്പ്യൂട്ട്സ് റിഡ്രസൽ കമ്മീഷൻ-2 ഉത്തരവിട്ടു. കമ്മീഷൻ പ്രസിഡന്റ് അശോക് ശർമ്മ, അംഗങ്ങളായ അജയ് കുമാർ, സുപ്രിയ അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
അതേസമയം, ഉത്പന്നം വിറ്റ പ്രമുഖ മൊത്തവ്യാപാര ശൃംഖലയായ 'മെട്രോ കാഷ് ആൻഡ് കാരി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി'നെതിരെയുള്ള പരാതി കോടതി തള്ളി. പാക്കറ്റിലെ അളവിലെ കുറവ് നിർമ്മാണ വേളയിൽ സംഭവിക്കുന്നതാണെന്നും അതിന് നിർമ്മാതാക്കളായ പെപ്സികോ മാത്രമാണ് ഉത്തരവാദിയെന്നുമുള്ള മെട്രോ കാഷ് ആൻഡ് കാരിയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി സ്വീകരിച്ചത്.
.jpg)


