തമിഴ്‌നാട്ടില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഭരണമാറ്റം, ഡിഎംകെയുടെ വിമര്‍ശനം ശരിയല്ല ; കാര്‍ത്തി ചിംദംബരം
തമിഴ്‌നാട്ടിലെ ജനങ്ങള്‍ പുതിയൊരു രാഷ്ട്രീയ മാറ്റത്തിന് വോട്ട് ചെയ്തതായി കാര്‍ത്തി ചിദംബരം പറഞ്ഞു.
തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സഖ്യമാറ്റത്തെ കുറിച്ച് ഡിഎംകെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം. കോണ്‍ഗ്രസിന്റെത് രഷ്ട്രീയ വഞ്ചനയാണെന്ന ഡിഎംകെയുടെ ആരോപണം നീതിയുക്തമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ ജനങ്ങള്‍ പുതിയൊരു രാഷ്ട്രീയ മാറ്റത്തിന് വോട്ട് ചെയ്തതായി കാര്‍ത്തി ചിദംബരം പറഞ്ഞു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് നടന്‍ വിജയ്യുടെ നേതൃത്വത്തിലുള്ള മുന്നണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചത്. അതിനാല്‍ തന്നെ മറ്റ് പാര്‍ട്ടികളുടെ സഹായത്തോടെ ഭരണം നടത്താനാണ് ജനവിധി ആവശ്യപ്പെടുന്നത്. ആ ഉത്തരവാദിത്തം നിറവേറ്റാനാണ് കോണ്‍ഗ്രസ് വിജയ്ക്ക് പിന്തുണ നല്‍കുന്നതെന്ന് ചിദംബരം പറഞ്ഞു.
.jpg)

