ഉത്തര കന്നഡയിൽ പുഴയിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ എട്ടുപേർ ഒഴുക്കിൽപെട്ട് മരിച്ചു ; രണ്ടുപേരെ കാണാതായി
ബെംഗളൂരു: ഉത്തര കന്നഡയിലെ തട്ടെ ഹക്കലു നദിയിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ ഒരുകുടുംബത്തിലെ ഏട്ടുപേർ ഒഴുക്കിൽപെട്ട് മരിച്ചു. രണ്ടുപേരെ കാണാതായി. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളാണ്.
ഭദ്കൽ താലൂക്കിലെ ശിരാലി സ്വദേശികളായ ഉമേഷ് മഞ്ജുനാഥ് നായക് (40), ലക്ഷ്മി മഹാദേവ് നായക് (42), ലക്ഷ്മി ജട്ടപ്പ നായക് (30), ലക്ഷ്മി അപ്പണ്ണ നായക് (60), ലക്ഷ്മി ശിവറാം നായക് (49), ജ്യോതി മസ്തമ്മ നായക് (34), മാലതി നായക് (38), മസ്തമ്മ നായക് (60) എന്നിവരാണ് മരിച്ചത്.
രണ്ടുപേരെ രക്ഷപ്പെടുത്തി. നാഗരത്ന, മഹാദേവി എന്നിവരെയാണ് പോലീസും പ്രദേശവാസികളും ചേർന്ന് രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 പേരാണ് ഞായറാഴ്ച നദിയിൽ കല്ലുമ്മക്കായ ശേഖരിക്കാനെത്തിയത്.
നദിയുടെ ആഴമുള്ള ഭാഗത്തെത്തിയതോടെ ഇവർ ശക്തിയേറിയ ഒഴുക്കിൽ പ്പെടുകയായിരുന്നു. എട്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
.jpg)

