13 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് പവൻ കല്യാണും ഭാര്യ അന്നയും; അവസാനിപ്പിക്കുന്നത് മൂന്നാമത്തെ വിവാഹബന്ധം

Pawan Kalyan and wife Anna end 13 years of marriage; This is their third marriage

 ന്യൂഡൽഹി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണും ഭാര്യ അന്ന കൊനിഡാലയും (അന്ന ലെസ്നേവ) വേർപിരിയുന്നു. 13 വർഷം നീണ്ടുനിന്ന ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. പരസ്പരം ധാരണയോടും ബഹുമാനത്തോടും കൂടിയാണ് തങ്ങൾ ഈ തീരുമാനമെടുത്തതെന്ന് പ്രസ്താവനയിൽ പറയുന്നു.

വിവാഹബന്ധം അവസാനിച്ചെങ്കിലും തങ്ങൾ നല്ല സുഹൃത്തുക്കളായി തുടരുമെന്നും മക്കളുടെ കരുതലുള്ള മാതാപിതാക്കളായി ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്നും ഇരുവരും വ്യക്തമാക്കി. മക്കളുടെ സന്തോഷത്തിനും ക്ഷേമത്തിനുമായിരിക്കും ഇനി മുൻഗണനയെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇരുവരും ജനങ്ങളോട് അഭ്യർത്ഥിച്ചു. പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചന ഹർജി കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് കുടുംബ വൃത്തങ്ങളും സ്ഥിരീകരിച്ചു.

പവൻ കല്യാണിന്റെ മൂന്നാമത്തെ വിവാഹബന്ധമാണിത്. 1997-ൽ നന്ദിനിയെയാണ് പവൻ കല്യാൺ ആദ്യം വിവാഹം കഴിച്ചത്. 1999-ൽ വേർപിരിഞ്ഞു താമസിച്ച ഇരുവരും 2008-ൽ ഔദ്യോഗികമായി വിവാഹമോചനം നേടി. തുടർന്ന് 2009-ൽ നടി രേണു ദേശായിയെ വിവാഹം കഴിച്ചെങ്കിലും 2012-ൽ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകനും മകളുമുണ്ട്. 2013-ലാണ് റഷ്യൻ സ്വദേശിയായ അന്നയെ പവൻ കല്യാൺ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിലും രണ്ടു മക്കളുണ്ട്.

Tags