കിടക്കയില്‍ രോഗികള്‍ക്കൊപ്പം എലികള്‍; ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്
രോഗികളുടെ കിടക്കകള്‍ക്ക് സമീപവും ഓക്‌സിജന്‍ പൈപ്പ്ലൈനിന് സമീപവും നിരവധി എലികള്‍ ഓടി നടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഉത്തര്‍പ്രദേശില്‍ രോഗികള്‍ക്കൊപ്പം ആശുപത്രി കിടക്കയില്‍ എലികള്‍. ഉത്തര്‍പ്രദേശ് ഗോണ്ട മെഡിക്കല്‍ കോളേജിലാണ് രോഗികള്‍ കിടക്കുന്ന വാര്‍ഡില്‍ എലികളെ കണ്ടെത്തിയത്. രോഗികളുടെ കിടക്കകള്‍ക്ക് സമീപവും ഓക്‌സിജന്‍ പൈപ്പ്ലൈനിന് സമീപവും നിരവധി എലികള്‍ ഓടി നടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
tRootC1469263">വാര്‍ഡില്‍ എത്തിയ ഒരു രോഗിയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. മറ്റ് രോഗികള്‍ കിടക്കകളില്‍ കിടക്കുന്നതും എലികള്‍ ഓടി നടക്കുന്നതും വീഡിയോയില്‍ കാണാം. ഗോണ്ട മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ പീഡിക് വാര്‍ഡിലെ കട്ടിലുകളിലാണ് രോഗികള്‍ക്കൊപ്പം എലികള്‍ കട്ടിലില്‍ ഓടിക്കളിക്കുന്നതും ഓക്‌സിജന്‍ പൈപ്പ് ലൈനിലും സമീപം വെച്ചിരിക്കുന്ന പാത്രങ്ങളിലുമൊക്കെ എലികള്‍ എത്തുന്നതും. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
യോഗി സര്‍ക്കാരിന്റെ കാലത്ത് ഉത്തര്‍പ്രദേശില്‍ ആരോഗ്യ രംഗം ഏറെ വളര്‍ന്നുവെന്ന് അവകാശവാദം മുഴക്കുമ്പോഴാണ് ഗോണ്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അമ്പരപ്പിക്കുന്ന കാഴ്ച പുറത്ത് വന്നത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഗോണ്ട ജില്ലാ മജിസ്ട്രേറ്റ് പ്രിയങ്ക നിരഞ്ജന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ ശാസിക്കുകയും അടിയന്തര നടപടിക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു.
.jpg)


