രോഗിയുടെ രക്തം ആംബുലന്‍സില്‍ വീണു, ഭാര്യയെ കൊണ്ട് നിര്‍ബന്ധിച്ച് ആംബുലന്‍സ് കഴുകിച്ച് ജീവനക്കാര്‍ ; വിമര്‍ശനമുയര്‍ന്നതോടെ നടപടി

ambulance

ആംബുലന്‍സ് ഡ്രൈവറിനെയും എമര്‍ജന്‍സി ടെക്‌നീഷനെയും പിരിച്ച് വിട്ടു.

രോഗിയുടെ രക്തം ആംബുലന്‍സില്‍ വീണെന്നു പറഞ്ഞ് രോഗിയുടെ ഭാര്യയെ കൊണ്ട് നിര്‍ബന്ധിച്ച് ആംബുലന്‍സ് കഴുകിച്ച് ജീവനക്കാര്‍. മധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് സംഭവം നടന്നത്. 108 ആംബുലന്‍സില്‍ രോഗിയുമായി വന്നപ്പോള്‍ രക്തം പുരണ്ടെന്ന് പറഞ്ഞാണ് രോഗിയുടെ ഭാര്യയെ കൊണ്ട് വാഹനം വൃത്തിയാക്കിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവറിനെയും എമര്‍ജന്‍സി ടെക്‌നീഷനെയും പിരിച്ച് വിട്ടു.

കരേല ഗ്രാമത്തില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ രാഹുല്‍ ബര്‍മനെ 108 ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോഴാണ് സംഭവം നടന്നത്. കട്നി ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ രാജ് സിംഗ് താക്കൂര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. സംഭത്തില്‍ കുറ്റക്കാരായ ആംബുലന്‍സ് ജീവനക്കാരെ പിരിച്ചിവിട്ടെന്നും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നടപടി സ്വീകരിച്ചതെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Tags