ഹരിയാനയിൽ കാലൊടിഞ്ഞ് ആശുപത്രിയിലെത്തിയ രോഗിക്ക് ഹൃദയ ശസ്ത്രക്രിയ ; പിന്നാലെ രോഗി മരിച്ചു
കാലിലെ പെട്ടിയ എല്ലിന് പ്ലാസ്റ്ററിടാനായിരുന്നു യുവതിയെ ആശുപത്രിയിലെത്തിച്ചതെന്ന് കുടുംബം പറയുന്നു.
ഹരിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ ആശുപത്രിയിൽ കാലൊടിഞ്ഞെത്തിയ രോഗിക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി.പിന്നാലെ രോഗി മരിച്ചു.റോഡപകടത്തിൽ കാൽ ഒടിഞ്ഞതിനെ തുർന്ന് ഉത്തർപ്രദേശ് സ്വദേശിനിയായ ഗുഡ്ഡി ദേവിയെ ജൂലൈ 24 -നാണ് ഹരിയാനയിലെ പാനിപ്പത്തിലെ ജിടി റോഡിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാലിലെ പെട്ടിയ എല്ലിന് പ്ലാസ്റ്ററിടാനായിരുന്നു യുവതിയെ ആശുപത്രിയിലെത്തിച്ചതെന്ന് കുടുംബം പറയുന്നു. ചികിത്സയുടെ അടുത്ത ദിവസം ആശുപത്രി അധികൃതർ ഗുഡ്ഡി ദേവിയുടെ ഹൃദയ രക്തക്കുഴലിൽ തടസ്സം കണ്ടെത്തിയെന്നും അതിനാൽ സ്റ്റന്‍റ് സ്ഥാപിച്ചെന്നും കുടുംബത്തെ അറിയിക്കുകയായിരുന്നു.
എന്നാൽ. അത്തരമൊരു ശസ്ത്രക്രിയയെ കുറിച്ചോ രോഗത്തെ കുറിച്ചോ അതിന് മുമ്പ് ആശുപത്രി അധികൃതർ തങ്ങളോട് പറഞ്ഞിരുന്നില്ലെന്നും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ രേഖകളിൽ ഒപ്പിട്ടിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
.jpg)

