ഡാബർ ചവനപ്രാശത്തിനെ ഇകഴ്ത്തുന്ന പരസ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിൽനിന്ന് പതഞ്ജലിക്ക് ഹൈകോടതി വിലക്ക്


ന്യൂഡൽഹി : ഡാബർ ചവനപ്രാശത്തിനെ ഇകഴ്ത്തുന്ന പരസ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിൽനിന്ന് പതഞ്ജലിയെ വിലക്കി ഡൽഹി ഹൈകോടതി. പതഞ്ജലി സ്പെഷൽ ചവനപ്രാശം ഡാബർ ചവനപ്രാശത്തെ ഇകഴ്ത്തുന്നുവെന്ന് ആരോപിച്ച് ഡാബർ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് മിനി പുഷ്കർണയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
tRootC1469263">‘മറ്റൊരു നിർമാതാവിനും ചവനപ്രാശം തയാറാക്കാൻ അറിയില്ല’ എന്ന പരസ്യവാചകം പൊതുവായ അവഹേളനമാണെന്ന് ഹരജിയിൽ പറയുന്നു. പരസ്യങ്ങളിൽ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾ നടത്തിയതായും ഹരജിക്കാരൻ ആരോപിച്ചു. ജൂലൈ 14ന് വീണ്ടും കേസ് പരിഗണിക്കും.