ലണ്ടൻ-മുംബൈ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം

air india
air india

അഞ്ച് യാത്രക്കാർക്കും രണ്ട് ക്രൂ അംഗങ്ങൾക്കുമാണ് ആരോഗ്യപ്രശ്നം ഉണ്ടായതെന്നാണ് സൂചന

എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷ്യവിഷ ബാധയെന്ന് പരാതി. ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ 130 ഫ്ലൈറ്റിലെ യാത്രക്കാര്‍ക്കാക്കും ക്രൂ അംഗങ്ങൾക്കുമാണ് ഭക്ഷ്യവിഷബാധയെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

അഞ്ച് യാത്രക്കാർക്കും രണ്ട് ക്രൂ അംഗങ്ങൾക്കുമാണ് ആരോഗ്യപ്രശ്നം ഉണ്ടായതെന്നാണ് സൂചന. ഇവരിൽ ചിലർക്ക് ഛർദിയും തലകറക്കവും ഉണ്ടായി. മുംബൈയിൽ വിമാനം ഇറങ്ങിയതിനു ശേഷവും ആരോഗ്യപ്രശ്നം നേരിട്ടവർക്ക് ചികിത്സ നൽകി. ഇവരെ പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

tRootC1469263">

Tags