ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയില്‍ അനുമതിയില്ലാതെ മദ്യപിച്ച് പാര്‍ട്ടി ; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

suspend
suspend

ഉദ്യോഗസ്ഥര്‍. യൂണിഫോമില്‍ മദ്യപിച്ച് നൃത്തം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് എസ്പി രാജ് പ്രസാദ് ഉടനടി സസ്പെന്‍ഷന്‍ ഉത്തരവിറക്കുകയായിരുന്നു.

ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയില്‍ അനുമതിയില്ലാതെ പാര്‍ട്ടി നടത്തിയ അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ഒഡീഷയിലെ ബാലസോറിലാണ് സംഭവം. ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയില്‍ അനുമതിയില്ലാതെ പാര്‍ട്ടി നടത്തുകയും ഡ്യൂട്ടിക്കിടെ മദ്യപിക്കുകയും ചെയ്തതിനാണ് നടപടി. സഹപ്രവര്‍ത്തകന്റെ ജന്മദിനം ആഘോഷിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. യൂണിഫോമില്‍ മദ്യപിച്ച് നൃത്തം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് എസ്പി രാജ് പ്രസാദ് ഉടനടി സസ്പെന്‍ഷന്‍ ഉത്തരവിറക്കുകയായിരുന്നു.

tRootC1469263">

ഹവില്‍ദാര്‍ ഹേമന്ത ബാരിക്, കോണ്‍സ്റ്റബിള്‍മാരായ സിദ്ധേശ്വര്‍ ഗോച്ചായത്, ദേബ മാജി, സുധാംഷു ജെന, രാമചന്ദ്ര തപസ്വി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജൂണ്‍ ഒന്നിന് രാത്രി ജില്ലാ കളക്ടര്‍ സൂര്യവംശി മയൂര്‍ വികാസ് ഔദ്യോഗിക ഡ്യൂട്ടിക്ക് പോയ സമയത്താണ് സംഭവം. സുരക്ഷ ഉറപ്പാക്കുന്നതിന് പകരം ഉദ്യോഗസ്ഥര്‍ ഗാര്‍ഡ് റൂമില്‍ മദ്യവും പാട്ടും ഭക്ഷണവുമായി പാര്‍ട്ടി നടത്തിയെന്നാണ് ആരോപണം. പ്രാഥമിക അന്വേഷണത്തില്‍ ഗാര്‍ഡ് റൂമിന് സമീപത്ത് നിന്ന് ഒഴിഞ്ഞ ബിയര്‍ കാനുകളും മദ്യക്കുപ്പികളും കണ്ടെത്തിയെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും.

Tags