പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം: ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജെഡിഎസ്
May 25, 2023, 21:10 IST

പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് ജെഡിഎസ്. ചടങ്ങില്‍ എച്ച് ഡി ദേവഗൗഡ പങ്കെടുക്കും.
ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ മന്ദിരം ഉദ്ഘാടനം ചെയ്യുന്ന പരിപാടിക്കല്ല, രാജ്യത്തിന്റെ സമ്പത്തായ ഒരു മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് താന്‍ പോകുന്നതെന്ന് ദേവഗൗഡ പറഞ്ഞു. വാര്‍ത്താ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതില്‍ വ്യക്തിതാത്പര്യം ഇല്ലെന്നും ദേവഗൗഡ വ്യക്തമാക്കി.