പഞ്ചാബ് സർവകലാശാലയിൽ സംഗീത നിശയ്ക്കിടെ കുത്തേറ്റ വിദ്യാർഥി കൊല്ലപ്പെട്ടു

stabbed
stabbed

ചണ്ഡീഗഡ്: പഞ്ചാബ് സർവകലാശാലയിൽ സംഗീത നിശക്കിടെയുണ്ടായ തർക്കത്തിനിടെ കുത്തേറ്റ വിദ്യാർഥി കൊല്ലപ്പെട്ടു. യു.ഐ.ഇ.ടി യിലെ രണ്ടാം വർഷ വിദ്യാർഥി 21 കാരനായ ആദിത്യ താക്കൂറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച സർവകലാശാല കാമ്പസിൽ വെച്ച് കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരണപ്പെടുകയായിരുന്നു.

യു.ഐ.ഇ.ടി കാമ്പസിൽ നടന്ന സംഗീത നിശയിലാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉടലെടുക്കുന്നത്. സംഭവത്തിൽ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മൂന്നു പേർക്കും ചണ്ഡീഗഡ് യൂണിവേഴ്സ്റ്റിയിൽ നിന്നുമുള്ള ഒരു വിദ്യാർഥിക്കുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് തന്നെ രക്തം വലിയ തോതിൽ നഷ്ടപ്പെട്ടിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതും ആരോഗ്യനില ഗുരുതരമാക്കി.

കാമ്പസിനു പുറത്തു നിന്നുള്ളവരാണ് അക്രമികളെന്നും ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.

Tags

News Hub