പാകിസ്ഥാൻ മന്ത്രിക്ക് താജ്മഹൽ സന്ദർശിക്കാൻ അനുമതി; നിസാമുദ്ദീൻ ദർഗയിൽ വിലക്ക്

Pakistani minister allowed to visit Taj Mahal; banned from Nizamuddin Dargah

ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) സാംസ്കാരിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ പാകിസ്ഥാൻ പ്രതിനിധി സംഘത്തിന് താജ്മഹൽ സന്ദർശിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. പാകിസ്ഥാൻ കാലാവസ്ഥാ, പരിസ്ഥിതി വകുപ്പ് മന്ത്രി മുസദിക് മസൂദ് മാലിക്കിനും സംഘത്തിനുമാണ് അനുമതി ലഭിച്ചത്. എന്നാൽ, ഡൽഹിയിലെ നിസാമുദ്ദീൻ ദർഗ സന്ദർശിക്കാൻ സംഘത്തിന് അനുമതി നൽകിയിട്ടില്ല.

മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വെള്ളിയാഴ്ചയാണ് മന്ത്രിയും സംഘവും ന്യൂഡൽഹിയിലെത്തിയത്. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ഒരു പാകിസ്ഥാൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. സിന്ധുനദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയെ നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്ന വ്യക്തിയാണ് മുസദിക് മാലിക്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനം വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു.

Tags