പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ വിലക്ക്
May 1, 2025, 10:30 IST
ഡൽഹി: പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക്. പാക്കിസ്ഥാൻ എയർലൈൻസ് വിമാനങ്ങൾക്ക് ഇനി ഇന്ത്യയ്ക്ക് മുകളിലൂടെ പറക്കാനാകില്ല. യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കുമുൾപ്പടെയാണ് വിലക്ക്. അടുത്ത മാസം 23 വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാൻ വഴിയെത്തുന്ന വിദേശ വിമാന സർവീസുകൾക്ക് തടസമുണ്ടാകില്ല.
tRootC1469263">ഇന്ത്യൻ വിമാനങ്ങൾക്കു നേരത്തെ പാക്കിസ്ഥാൻ അനുമതി നിഷേധിച്ചിരുന്നു. പാക്കിസ്ഥാൻ തീരുമാനം വന്ന് 6 ദിവസത്തിനു ശേഷമാണ് ഇന്ത്യയുടെ മറുപടി. പാക്കിസ്ഥാൻ വിമാനങ്ങൾ ഇന്ത്യ കടന്നാണ് തെക്കൻ ഏഷ്യയിലേക്കും തെക്കു കിഴക്കൻ ഏഷ്യയിലേക്കും മറ്റും പോകുന്നത്.
.jpg)


