'പാകിസ്ഥാന് യുഎൻ വൈസ് ചെയർമാൻ സ്ഥാനം നൽകിയത് പൂച്ചയെ പാലിന് കാവൽ നിൽക്കാൻ ഏൽപ്പിച്ചത് പോലെ' : രാജ്‌നാഥ് സിങ്


ഡൽഹി: പാകിസ്ഥാന് യുഎൻ വൈസ് ചെയർമാൻ സ്ഥാനം നൽകിയത് പൂച്ചയെ പാലിന് കാവൽ നിൽക്കാൻ ഏൽപ്പിച്ചത് പോലെയാണെന്ന് ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സമീപ വർഷങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 9/11 ആക്രമണത്തിന് തൊട്ടുപിന്നാലെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പാകിസ്ഥാനെ തീവ്രവാദ വിരുദ്ധ പാനലിന്റെ വൈസ് ചെയർമാനാക്കിയ നടപടിയെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.
tRootC1469263">വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരന് പാകിസ്ഥാൻ അഭയം നൽകിയിരുന്നു എന്നത് എല്ലാവർക്കും അറിയാം. പാകിസ്ഥാന് യുഎൻ വൈസ് ചെയർമാൻ സ്ഥാനം നൽകിയത് പൂച്ചയെ പാലിന് കാവൽ നിൽക്കാൻ ഏൽപ്പിച്ചത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാറിന്റെ മനോഭാവത്തിലും പ്രവർത്തന രീതിയിലും മാറ്റം വരുത്തി. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും അദ്ദേഹം പറഞ്ഞു.
